വീനസ് വില്യംസിന് ടെന്നീസ് കരിയറില്‍ എഴുന്നൂറാം ജയം

മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ അമേരിക്കയുടെ വീനസ് വില്യംസിന് ടെന്നീസ് കരിയറില്‍ എഴുന്നൂറാം ജയം. ചൈനയിലെ വുഹാന്‍ ഓപ്പണില്‍ ജര്‍മ്മനിയുടെ ജൂലിയ ഗോര്‍ജസിനെ തോല്‍പ്പിച്ചാണ് വീനസ് അപൂര്‍വ്വ നേട്ടത്തിനുടമയായത്.

ഏഴുന്നൂറ് മത്സരങ്ങളില്‍ വിജയം നേടിയ ചരിത്രത്തിലെ ഒമ്പതാമത്തെ വനിതാ താരമാണ് വീനസ്. 1442 മത്സരങ്ങളില്‍ വിജയിച്ചിട്ടുള്ള മാര്‍ട്ടിന നവരത്‌നലോവയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

DONT MISS
Top