ആയിരം കോടിയുടെ ചിത്രവുമായി രാജമൗലിയെത്തുന്നു

തിയേറ്ററുകളില്‍ വിസ്മയം തീര്‍ത്ത ബാഹുബലിക്ക് ശേഷം എസ്എസ് രാജമൗലി വീണ്ടും വിസ്മയിപ്പിക്കാന്‍ എത്തുന്നു. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് ഗരുഡ എന്ന് പേരിട്ടു. മഹാഭാരതത്തെ ആസ്പദമാക്കിയാകും ചിത്രം ഒരുങ്ങുക.

ഇന്ത്യയിലെ വിവിധ ഭാഷകളിലെ സൂപ്പര്‍ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കും. ബാഹുബലിയുടെ തിരക്കഥാകൃത്തും രാജമൗലിയുടെ പിതാവുമായ വിജയേന്ദ്രപ്രസാദാണ് ഗരുഡയുടെ തിരക്കഥയും നിര്‍വഹിക്കുന്നത്.

തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഉള്‍പ്പടെ ഇന്ത്യയിലെ മിക്ക ഭാഷകളിലുമായി പുറത്തിറങ്ങുന്ന സിനിമ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുമെന്നും സൂചനയുണ്ട്. ചിത്രത്തിലെ നായകനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

DONT MISS
Top