പൃഥ്വിരാജിനൊപ്പം നൃത്തം വെച്ച് സുധീര്‍ കരമന

തീയേറ്ററുകളില്‍ മികച്ച അഭിപ്രായം സ്വന്തമാക്കി പ്രദര്‍ശനം തുടരുന്ന എന്ന് നിന്റെ മൊയ്തീനിലെ രണ്ട് പാട്ടുകള്‍ കൂടി പുറത്ത് വന്നു. ഇതിനകം തന്നെ ഹിറ്റായി മാറിയ ശാരദാംബരം, കാത്തിരുന്നു കാത്തിരുന്ന എന്നീ പാട്ടുകളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയത്.

തീയേറ്ററുകളില്‍ വലിയ കൈയ്യടി നേടിയ പാട്ടാണ് ശാരദാബരം. ചങ്ങപ്പുഴ കൃഷ്ണപിള്ളയുടെ കവിതയാണ് ഇത്. രമേഷ് നാരയണനാണ് പാട്ടിന് സംഗീതം ഒരുക്കിയത്.പി ജയചന്ദ്രന്‍,ശില്‍പ രാജ് എന്നിവര്‍ ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. പാട്ടില്‍ പൃഥ്വിരാജിനൊപ്പം നൃത്തം വെച്ച് സുധീര്‍ കരമന കൈയ്യടി സ്വന്തമാക്കി. ഗ്രാമ പശ്ചാതലത്തില്‍ നടക്കുന്ന ഒരു നാടകമാണ് ഈ പാട്ട്.

റിലീസിന് മുന്നേ ശ്രദ്ധ നേടിയ പാട്ടാണ് കാത്തിരുന്നു കാത്തിരുന്നു. എം ജയചന്ദ്രനാണ് സംഗീതം .റഫീക്ക് അഹമ്മദ് പാട്ടെഴുതിയിരിക്കുന്നു.ശ്രേയേ ഘോഷാലാണ് ആലാപനം. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍ വലിയ തരംഗമാണ് തീയേറ്ററുകളില്‍ സൃഷട്ട്ിച്ചു കൊണ്ടിരിക്കുന്നത്.

DONT MISS
Top