ഇന്ദ്രാണി മുഖര്‍ജിയായി രാഖി സാവന്ത് എത്തുന്നു

ഇന്ദ്രാണി മുഖര്‍ജിയുടെ ജീവിതകഥയില്‍ നായികയായി രാഖി സാവന്ത് എത്തുന്നു. ഗണേഷ ചതുര്‍ത്ഥി ആഘോഷത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് രാഖി ഇക്കാര്യം വ്യക്തമാക്കിയത്. ചുവന്ന സാരിയുടുത്ത് തലയില്‍ മുല്ലപ്പൂവും നിറയെ ആഭരമങ്ങളുമണിഞ്ഞാണ് രാഖി ഗണേഷ ചതുര്‍ത്ഥി ആഘോഷിച്ചത്.

20750_1എല്ലാ വര്‍ഷവും ഷാരൂഖിനും സല്‍മാനുമായാണ് ഞാന്‍ ഗണപതിയെ കൊണ്ടുവരുന്നത്. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ വരങ്ങള്‍ ചോദിക്കാറ്, എനിക്ക് വേണ്ടിയും രാജ്യത്തിന് വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം ഞാന്‍ ഒരു പ്രത്യേക കാര്യത്തിനാണ് ഗണപതിയോട് പ്രാര്‍ത്ഥിക്കുകയെന്നും. അത് ഞാന്‍ നായികയായെത്തുന്ന ജൂലി എന്ന സിനിമയ്ക്ക് വേണ്ടയാണെന്നും രാഖി പറഞ്ഞു.     ചിത്രത്തിന്റെ പ്രൊഡ്യൂസറും, ഇന്ദ്രാണിയുടെ ഭര്‍ത്താവായെത്തുന്ന നായകനും, ഷീനാ ബോറായെത്തുന്നവരുമെല്ലാം ഇവിടെയുണ്ടെന്നും. ഞാനാണ് ഇന്ദ്രാണിയായെത്തുന്നതെന്നും സിനിമ സൂപ്പര്‍ ഹിറ്റ് ആക്കണമെന്നാണ് ഗണപതിയോട് തന്റെ പ്രാര്‍നയെന്നും രാഖി പറഞ്ഞു.

ഇന്ദ്രാണിയുടെ ജീവിത കഥ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇത് യഥാര്‍ത്ഥ കഥയായിരിക്കും. എട്ട് വര്‍ഷത്തോളമായി ഇന്ദ്രാണി തന്റെ അടുത്ത സുഹൃത്താണെന്നും രാഖി പറഞ്ഞു. ഇന്ദ്രാണിക്ക് തെറ്റുപറ്റി. എന്നാല്‍ ഇത് അറിയതെ പറ്റിയ തെറ്റാണ്. അതിനാല്‍ ഗണപതി ജഡ്ജ് ആയെത്തി ഇന്ദ്രാണിക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ മാത്രം നല്‍കണമെന്നതാണ് തന്റെ ആഗ്രഹമെന്നും രാഖി പറഞ്ഞു.

ഇന്ദ്രാണിയുടെ സത്യം ഞാന്‍ എക് കഹാനി ജൂലി കിയിലൂടെ താന്‍ പുറത്ത് കൊണ്ടു വരുമെന്നും. ഇന്ദ്രാണി തന്റെ മകളെ എന്തിന് കൊന്നുവെന്നും ഇതിലൂടെ മനസിലാകുമെന്നും രാഖി പറഞ്ഞു.

DONT MISS
Top