മൗഗ്ലി വീണ്ടും എത്തുന്നു : തരംഗമായി ട്രെയിലര്‍

കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ലോകമെങ്ങുമുളളവരുടെ കളിക്കൂട്ടുക്കാരനായ മൗഗ്ലി വീണ്ടും എത്തുന്നു. ഡിസ്‌നി പുറത്തിറക്കിയ ജംഗിള്‍ ബുക്കിന്റെ പുതിയ പതിപ്പിന്റെ ട്രെയിലറിന് ആവേശഭരിതമായ സ്വീകരണമാണ് ലഭിക്കുന്നത്. ഒരു ദിവസം പിന്നിടുമ്പോള്‍ പത്തു ലക്ഷത്തോളം പേരാണ് ട്രെയിലര്‍ കണ്ടത്.

1967ല്‍ പുറത്തിറങ്ങിയ അനിമേഷന്‍ ചിത്രത്തിന്റെ റിമേയ്ക്ക് ആണ് ജംഗിള്‍ ബുക്ക് 3ഡി. അയണ്‍ മാന്‍ ഒരുക്കിയ ജോണ്‍ ഫേവ്രൊ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിമേഷന്‍ കഥാപാത്രങ്ങള്‍ക്ക് പുറമേ ജീവനുളള കഥാപാത്രങ്ങളെയും ചിത്രത്തില്‍ കാണാനാകുമെന്നതാണ് പ്രധാന സവിശേഷത. ന്യൂയോര്‍ക്കില്‍ ജനിച്ച ഇന്ത്യന്‍വംശജനായ നീല്‍ സേത്തിയാണ് മൗഗ്ലിയായി എത്തുന്നത്. ഹോളിവുഡിലെ പ്രമുഖ താരങ്ങളാണ ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. 2016 ഏപ്രിലില്‍ ആയിരിക്കും സിനിമ റിലീസാകുന്നത്.

DONT MISS
Top