സ്‌കൂളിലും കുട്ടികള്‍ ഇനി മാതാപിതാക്കളുടെ വിരല്‍ത്തുമ്പില്‍!!!

ക്ലാസ്സുകളില്‍ കയറാതെ കറങ്ങിനടക്കുന്ന കുട്ടികള്‍ ഇനി സൂക്ഷിക്കണം. നിങ്ങളെ കുടുക്കാനായി പുതിയ ആപ്ലിക്കേഷന്‍ വരുന്നു. സമൂഹത്തിന് ഗുണകരമായ് വളരുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മാതാപിതാക്കള്‍ക്കും കേരളത്തിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും തികച്ചും സൗജന്യമായ് ഉപയോഗിക്കാവുന്ന പുതിയ ആപ്ലിക്കേഷനാണ് സേഫ് കിഡ്‌സ് . കുട്ടികളുടെ പഠന നിലവാരം, ഹാജര്‍നില, സ്‌കൂള്‍ അറിയിപ്പുകള്‍ തുടങ്ങിയ പല കാര്യങ്ങളും മാതാപിതാക്കളുടെ വിരല്‍തുമ്പില്‍ സൗജന്യമായി എത്തിക്കുവാന്‍  വേണ്ടിയുള്ള വേറിട്ട പദ്ധതിയാണിത്. കുട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ സ്‌കൂളില്‍ നിന്നും മാതാപിതാക്കള്‍ക്ക് എസ്എംഎസ് ആയിട്ടാണ് ലഭിക്കുക. എസ്എംഎസ് ഇംഗ്ലീഷിലും മലയാളത്തിലും സൗജന്യമായി അയക്കാനുള്ള സൗകര്യവുമുണ്ട്.

വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ മുതലായ ആളുകള്‍ക്കും ലോഗിന്‍ ഉണ്ടായിരിക്കും. ഓരോ സ്‌കൂളിലേയും ഹാജര്‍ നില ഇവരുടെ അക്കൗണ്ടില്‍ ലഭിക്കും. കൂടാതെ സ്ഥിരമായ് ക്ലാസ്സില്‍ വരാത്തവരെ പ്രത്യേകമായ് നിരീക്ഷിക്കാനും ഇതില്‍ സംവിധാനമുണ്ട്. പദ്ധതിയില്‍ പത്തനംതിട്ട, പാലക്കാട്, ഇടുക്കി ജില്ലയിലെ വിവിധ സ്‌കൂളുകളും അംഗങ്ങളായിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി സേഫ് കിഡ്‌സ് ഡിജിറ്റല്‍ എന്ന പദ്ധതിയും ഇതിനോടൊപ്പം ആവിഷ്‌കരിക്കുന്നുണ്ട്. ഈ ആപ്ലിക്കേഷനില്‍ ഡിജിറ്റല്‍ ഡയറി എന്നൊരു സംവിധാനം കൂടി ഉണ്ട്. പേപ്പര്‍ ഡയറിയുടെ ആധുനിക രൂപമായ ഡിജിറ്റല്‍ ഡയറിയില്‍  കുട്ടികളുടെ പഠന വിവരങ്ങളും, സ്‌കൂള്‍ അറിയിപ്പുകള്‍ മുതലായവ സ്‌കൂള്‍ അധികൃതര്‍ക്ക് ചേര്‍ക്കുവാനും സാധിക്കും. കൂടാതെ മാര്‍ക്ക് ലിസ്റ്റുകളും പ്രോഗ്രസ്സ് റിപ്പോര്‍ട്ടുകള്‍ ഹാജര്‍ നില എല്ലാം ആപ്പില്‍ ലഭ്യമാണ്.

ഈ ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ https://play.google.com/store/apps/details?id=sd.logix.com.safekidsapp&hl=en എന്ന ലിങ്കില്‍ ലഭ്യമാണ്. കേരളത്തിലെ വിവിധ ജില്ലകളിലെ മുപ്പതോളം സ്കൂളുകള്‍ ഇതിനോടകം തന്നെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. സ്‌കൂളുകള്‍ക്ക് അവരുടെ സേഫ് കിഡ്‌സ് അക്കൗണ്ട് ലോഗിന്‍ ചെയ്യുവാനും കുട്ടികളുടെ ഹാജര്‍, പ്രോഗ്രസ്സ് റിപ്പോര്‍ട്ടുകള്‍ ,അറിയിപ്പുകള്‍ മുതലായവ സൗജന്യമായി മാതാപിതാക്കള്‍ക്ക് അയക്കാനും കഴിയും. കുട്ടികള്‍ ഇത്തരം സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യാനുള്ള സാധ്യത മനസിലാക്കി മാതാപിതാക്കളുടെ മൊബൈല്‍ ഫോണില്‍ എസ്എംഎസ് ഏതെങ്കിലും കാരണത്താല്‍ ബ്ലോക്ക് ചെയ്യപ്പെട്ടാല്‍ കാര്യകാരണസഹിതം സ്‌കൂള്‍ അധികൃതര്‍ക്ക് ഇമെയില്‍ സന്ദേശമായി ലഭിക്കുകയും അതുവഴി മാതാപിതാക്കളുമായി ബന്ധപ്പെടാനും സാധിക്കും.

ആലപ്പുഴ നൂറനാട് ശ്രീ ബുദ്ധ എഞ്ചിനീയറിംഗ് കോളേജിലെ 2010-2014 കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ചിലെ അനീഷ് എസ് നായര്‍, ബിനോ, വിഷ്ണു, സൂരജ്, ഗോപീകൃഷ്ണന്‍, എറിക്, അമ്പാടി, പ്രണവ് എന്നിവരുടെ സൗഹൃദ കൂട്ടായ്മയില്‍  രൂപം കൊണ്ട സംരംഭമാണ് ലൊജിക്‌സ് സ്‌പേസ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐറ്റി കമ്പനി. ഇവരുടെ ആദ്യ സംരംഭമാണ് സേഫ് കിഡ്‌സ്. ഫോണ്‍കോളിന്റെ രൂപത്തിലും വിവരങ്ങള്‍ കൈമാറാനുള്ള തയ്യാറെടുപ്പുകളിലാണ് ലൊജിക്‌സ് സ്‌പേസ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്.

safekids-group
ഈ സംരംഭത്തില്‍ പങ്കാളിയാകുവാന്‍ സ്‌കൂളുകള്‍ക്ക്  www.logixspace.com/safekids എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ് .

[jwplayer mediaid=”196734″]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top