അഭയാര്‍ത്ഥികളെ തൊഴിച്ച് വീഴ്ത്തുന്ന ഫോട്ടോഗ്രാഫറുടെ ദൃശ്യങ്ങള്‍ പുറത്ത്

അഭയാര്‍ത്ഥികളോടുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ കാഴ്ചപ്പാട് മാറ്റിമറിച്ചത് അയ്‌ലന്‍ കുര്‍ദി എന്ന കുഞ്ഞിന്റെ ചിത്രമാണ്. ഈ ചിത്രം ലോകജനതക്ക് മുന്നില്‍ എത്തിച്ചത് തുര്‍ക്കി വാര്‍ത്താ ഏജന്‍സിയുടെ ഫോട്ടോഗ്രാഫര്‍ നിലുഫര്‍ ഡെമിര്‍ ആണ്. എന്നാല്‍ അഭയാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറുന്ന ഹംഗറിയിലെ ഒരു മാധ്യമപ്രവര്‍ത്തകയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

2C19FC2E00000578-3226888-Petra_Laszlo_above_worked_for_Hungarian_news_site_N1TV_which_is_-a-7_1441783882771ഹംഗറിയിലെ സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ഫോട്ടോഗ്രാഫറായ പെട്രാ ലാസിലോ അഭയാര്‍ത്ഥികളെ തൊഴിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യമാണ് ഒരു ജര്‍മ്മന്‍ ചാനല്‍ പുറത്ത് വിട്ടത്. പൊലീസില്‍ നിന്ന് ഓടി രക്ഷപെടാന്‍ ശ്രമിക്കവേ കുഞ്ഞിനെ കൈയ്യിലേന്തിയ ഒരച്ഛനെ പെട്ര കാല്‍ കൊണ്ട് തട്ടി വീഴ്ത്തുന്നു, തുടര്‍ന്ന് കുഞ്ഞുമായി ഇയാള്‍ നിലത്ത് വീഴുന്നു. സെര്‍ബിയയോട് ചേര്‍ന്ന് ഹംഗറിയുടെ തെക്കന്‍ അതിര്‍ത്തിയില്‍ സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥി പെണ്‍കുട്ടിയെ പെട്ര തൊഴിതക്കുന്ന ദൃശ്യവും ചാനല്‍ പുറത്ത് വിട്ടു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയായിരുന്നു സംഭവം. ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് പെട്രാ ലാസിയായെ പിരിച്ച് വിട്ടതായി ചാനല്‍ അറിയിച്ചു.

https://www.youtube.com/watch?v=xVIZv7QND1E

2C161DD600000578-3226888-The_woman_who_was_allegedly_working_for_N1TV_was_filming_the_cro-a-3_1441743927917 (1) 2C13FFC200000578-3226888-The_refugee_and_child_who_are_carrying_several_bags_land_on_the_-a-2_1441743927916 2C161CCA00000578-3226888-image-a-59_1441743073632
DONT MISS
Top