മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍

പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിക്ക് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ആശംസ. ഫെയ്‌സ്ബുക്കില്‍ മമ്മൂട്ടിക്കൊപ്പം ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് ഹാപ്പി ബെര്‍ത്ത്‌ഡെ വാപ്പച്ചി, മൈ മെഗാസ്റ്റാര്‍, മൈ ഹീറോ, മൈ ബെസ്റ്റ് ബഡി എന്ന് പറഞ്ഞാണ് അച്ഛന് പിറന്നാള്‍ ആശംസകള്‍ നേരുന്നത്.

64 ആം വയസ്സിലേക്ക് കടക്കുന്ന മമ്മൂട്ടിക്ക് സിനിമാലോകവും, ആരാധകരും ആശംസകള്‍ നേരുകയാണ്. ഗായിക റിമി ടോമിയും പിറന്നാള്‍ ഗാനവുമായി എത്തി. ഹാപ്പി ബര്‍ത്ത്‌ഡേ മമ്മൂക്ക എന്നു തുടങ്ങുന്ന ഗാനത്തില്‍ സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, റഹ്മാന്‍ തുടങ്ങിയ താരങ്ങള്‍ ആശംസകള്‍ നേരുന്നു. മഞ്ജു വാര്യരും മമ്മൂട്ടിക്ക് ഫെയ്സ്ബുക്കിലൂടെ ആശംസ അര്‍പ്പിച്ചു.

ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ തന്നെ വേരുറപ്പിച്ച മഹാവൃക്ഷമാണ് മമ്മൂട്ടി. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ജനിച്ച മമ്മൂട്ടി മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി ചെയ്‌തെങ്കിലും തന്റെ മേഖല സിനിമയാണെന്ന് തിരിച്ചറിഞ്ഞ് അതിലേക്ക് തിരിയുകയായിരുന്നു. 1971ല്‍ പ്രദര്‍ശനത്തിനെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. പിന്നീട് 80കളിലാണ് മമ്മൂട്ടി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. കെ. ജി. ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കി. അദ്ദേഹത്തിന്റെ യവനിക, 1987ല്‍ ജോഷി സംവിധാനം ചെയ്ത ന്യൂ ഡല്‍ഹി എന്നീ ചിത്രങ്ങള്‍ മമ്മൂട്ടിയുടെ താരമൂല്യം ഉയര്‍ത്തി. തുടര്‍ന്നിങ്ങോട്ട് നിരവധി ചിത്രങ്ങളിലൂടെ മമ്മൂട്ടി മഹാനടനാവുകയായിരുന്നു.

Happy birthday to my vappichi, my megastar, my hero, and my best buddy !The rest of this note I’ll keep personal ☺️☺️

Posted by Dulquer Salmaan on Sunday, September 6, 2015

മലയാളത്തിന്റെ മഹാനടനായ മമ്മുക്കയ്ക്ക് പിറന്നാൾ ആശംസകൾ! കഴിഞ്ഞ വർഷം മമ്മുക്കയുടെ കൂടെ കുറേയധികം വേദികൾ പങ്കിടാനുള്ള ഭാഗ…

Posted by Manju Warrier on Sunday, September 6, 2015

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top