സൈനികരുടെ മരണം: ലോക രാജ്യങ്ങള്‍ യുഎഇയുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്നു

ദുബായ്: യുഎഇ സൈനികരുടെ വീരമൃത്യുവില്‍ അനുശോചന പ്രവാഹം തുടരുന്നു. സൈനികരുടെ ധീര രക്തസാക്ഷിത്വം യു എ ഇ ജനത എല്ലാ കാലത്തും ഹൃദയത്തില്‍ സൂക്ഷിക്കുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായി ഭരണാധികാരിയുമായ ശേഇഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം പറഞ്ഞു.

വിവിധ കൂട്ടായ്മകളും ലോക രാജ്യങ്ങളും യുഎഇയുടെ ദു:ഖത്തില്‍ പങ്കു ചേര്‍ന്ന് കൊണ്ട് അനുശോചന സന്ദേശങ്ങള്‍ അയച്ചു. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ യുഎഇക്ക് പിന്തുണ അറിയിച്ചു. യുഎഇ രാഷ്ട്ര നേതാക്കള്‍ കൊല്ലപ്പെട്ട പട്ടാളക്കാരുടെ വീടുകളില്‍ എത്തി കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്നു. അല്‍ഐന്‍, അജ്മാന്‍ എന്നിവിടങ്ങളിലെ സൈനികരുടെ വീടുകളില്‍ ശേഇഖ് മുഹമ്മദ്ബിന്‍ റാഷിദ് അല്‍മക്തൂം നേരിട്ടെത്തി.

അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ഷെയിഖ് മുഹമ്മദ് ബിന്‍സായിദ് അല്‍നഹ്യാന്‍ ഷാര്‍ജയില്‍ രക്തസാക്ഷികളുടെ വീട്ടിലെത്തി. പട്ടാളക്കാരുടെ വീരമൃത്യുവിനെ തുടര്‍ന്ന് യു എ ഇ പ്രഖ്യാപിച്ച ദു:ഖാചരണം നാളെയും തുടരും .

DONT MISS
Top