പ്രേമം സ്‌റ്റൈലില്‍ ആരെങ്കിലും തന്നെ പ്രേമിച്ചാല്‍ അയാളെ വിവാഹം കഴിക്കുമെന്ന് മലര്‍

നിരവധി ഓഫറുകള്‍ഉണ്ടെങ്കിലും പുതിയ സിനിമയില്‍ഉടന്‍ അഭിനയിക്കുന്നില്ലെന്ന് എന്ന് പ്രേമം സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന മലര്‍ വ്യക്തമാക്കി. പ്രേമം സ്‌റ്റൈലില്‍തന്നെയാരെങ്കിലും പ്രേമിച്ചാല്‍താന്‍അയാളെ വിവാഹം കഴിക്കുമെന്നും സായ് പല്ലവി പറഞ്ഞു. ദുബൈയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മലര്‍.

പ്രേമത്തിലെ മലരിനെ വെല്ലുന്ന വേഷങ്ങള്‍ വന്നാല്‍ സ്വീകരിക്കും. മലയാളികളുടെ പ്രതീക്ഷക്കൊത്തുയരുന്ന കഥാപാത്രങ്ങളുണ്ടായാല്‍ തീര്‍ച്ചയായും സ്വീകരിക്കും. കാമുകനുണ്ടോയെന്ന ചോദ്യത്തിന് കാമുകനുണ്ടെന്നും പേര് അഭിമന്യു എന്നാണെന്നും പറഞ്ഞ മലര്‍ താന്‍ സ്‌നേഹിക്കുന്ന അഭിമന്യു മഹാഭാരതത്തിലാണുളളതെന്നും വിശദീകരിച്ചു. അഭിമന്യുവിനെപ്പോലെയൊരാളെയാണ് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

DONT MISS
Top