അഖിലേന്ത്യ പണിമുടക്ക്: പശ്ചിമ ബംഗാളില്‍ സംഘര്‍ഷം

കൊല്‍ക്കത്ത: തൊഴിലാളി സംഘടനകള്‍ സംയുക്തമായി പ്രഖ്യാപിച്ച അഖിലേന്ത്യ പണിമുടക്കില്‍ പശ്ചിമ ബംഗാളില്‍ സംഘര്‍ഷം. കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഐഎം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് ലാത്തി വീശി. സമരാനുകൂലികള്‍ ചില ട്രെയിനുകള്‍ തടഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നത് ഹര്‍ത്താലിന്റെ പ്രതീതി ഉളവാക്കി.

അഖിലേന്ത്യ പണിമുടക്ക് രാജ്യത്ത് പുരോഗമിക്കുകയാണ്. ഉത്തരേന്ത്യയില്‍ പണിമുടക്ക് ജന ജീവിതത്തെ ബാധിച്ചില്ല. നിരത്തുകളില്‍ വാഹനങ്ങള്‍ സജീവമാണ്. എന്നാല്‍ കേരളത്തില്‍ പണിമുടക്കിനോട് അനുകൂല പ്രതികരണമാണ്. പ്രൈവറ്റ്, കെഎസ്ആര്‍ടിസി ബസുകള്‍ ഒന്നും തന്നെ സര്‍വീസ് നടത്തുന്നില്ല. ട്രെയിനുകളിലും യാത്രക്കാര്‍ കുറവാണ്.

DONT MISS
Top