ഓഹരി വിപണി ഇന്നും കഷ്ട നഷ്ടത്തില്‍

ചൈനീസ് ഓഹരി വിപണികളിലെ ഇടിവിനെ തുടര്‍ന്ന് ഇന്ത്യ അടക്കമുള്ള ഓഹരി വിപണികള്‍ ഇന്നും കനത്ത നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. 317 പോയിന്റ് സെന്‍സെക്‌സിലും 88 പോയിന്റ് നിഫ്റ്റിയിലും ഇടിഞ്ഞു. ഇതോടെ സെന്‍സെക്‌സ് നിര്‍ണായകമായ 26000 നിലവാരത്തിനും താഴേക്ക് പതിച്ചു.

ഇന്നലെ 291 പോയിന്റ് പോയിന്റ് നേട്ടത്തോടെ സെന്‍സെക്‌സ് തിരിച്ചുവരവിനുള്ള ശ്രമം നടത്തിയിരുന്നു. . നേട്ടത്തോടെ വ്യാപാരം തുടങ്ങിയ മറ്റ് ഏഷ്യന്‍ സൂചികകളും അമേരിക്കയൂറോപ്പ് സൂചികകളും വീണ്ടും നഷ്ടത്തിലേക്ക് വീണു. നിക്ഷേപത്തിനും വായ്പക്കുമുളള പലിശ നിരക്കും 50 ബേസിസ് പോയിന്റ് കരുതല്‍ ധനാനുപാതവും കുറച്ചിട്ടും ചൈനീസ് വിപണിക്ക് ഇന്നും നേട്ടത്തിലെത്താന്‍ കഴിഞ്ഞില്ല. അതേസമയം രൂപയുടെ മൂല്യത്തില്‍ ഇന്ന് ഇടിവുണ്ടായില്ല. ഡോളറിന് എതിരെ 66 രൂപ 13 പൈസയാണ് രൂപയുടെ ഇപ്പോഴത്തെ മൂല്യം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top