ക്യാംപസിലെ കുഴപ്പത്തിന് പിന്നില്‍ പ്രേമം സിനിമയല്ലെന്ന് ഗണേഷ് കുമാര്‍

സിഇടി എഞ്ചിനീയറിംഗ് കോളെജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന് പ്രചോദനമായത് അടുത്തിറങ്ങിയ സിനിമകളെന്ന് ഡിജിപി ടിപി സെന്‍കുമാറിന്റെ പരാമര്‍ശത്തിനെതിരെ ഗണേഷ്‌കുമാര്‍ എംഎല്‍എ രംഗത്ത്. തിരുവനന്തപുരം സിഇടി കോളെജിലുണ്ടായ പ്രശ്‌നങ്ങള്‍ക്കും, ക്യാംപസുകളില്‍ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ക്കും കാരണം പ്രേമം സിനിമയാണെന്ന ഡിജിപിയുടെ വാദം തെറ്റാണെന്ന് ഗണേഷ് കുമാര്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെ അഭിപ്രായപ്പെട്ടു. പ്രേമത്തെ പരോഷഷമായി പരമാര്‍ശിച്ചു കൊണ്ടായിരുന്നു ഡിജിപിയുടെ പ്രസംഗം. ഒരു സിനിമയെ മാത്രം താന്‍ കുറ്റം പറയുന്നില്ലെന്നും ഡിജിപി പറഞ്ഞിരുന്നു.

പ്രേമം സിനിമ കാണാന്‍ കൊള്ളാവുന്നതായതു കൊണ്ടും, അതിലെ ഗാനങ്ങള്‍ ഹിറ്റായതുകൊണ്ടും യുവാക്കള്‍ ഏറ്റെടുത്തു. അല്ലാതെ അവര്‍ പ്രേമം കണ്ടതുകൊണ്ടു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ന്യുജനറേഷന്‍ സിനിമക്കാര്‍ മോഷണങ്ങള്‍ക്കു പിന്നാലെയാണെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

പുതുതലമുറ സിനിമകളില്‍ മിക്കതും മദ്യത്തിനും മയ്ക്കുമരുന്നിനും പ്രാമുഖ്യം നല്‍കുന്നവയാണെന്നും ഡിജിപി പറഞ്ഞു. കൂടുതല്‍ ആളുകള്‍ കണ്ടത് കൊണ്ട് തെറ്റ് തെറ്റല്ലാതെ ആകില്ലെന്നും ന്യൂജെന്‍ സിനിമകളിലെ ആശയങ്ങള്‍ക്ക് കുമിളകളുടെ ആയുസ്സ് മാത്രമെന്നും ഡിജിപി പറഞ്ഞിരുന്നു.

DONT MISS
Top