തീവ്രവാദ വിഷയത്തില്‍ മാത്രം പാക്കിസ്ഥാനുമായി ചര്‍ച്ചയെന്ന് സുഷമ

ദില്ലി: തീവ്രവാദം മാത്രം ചര്‍ച്ച ചെയ്യാനാണെങ്കില്‍പാക് പ്രതിനിധിക്ക് ഇന്ത്യയിലേക്ക് വരാമെന്ന് ഇന്ത്യ. കാശ്മീര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ചര്‍ച്ച ചെയ്യണമെന്നും വിഘടനവാദികളുമായി കൂടിക്കാഴ്ച നടത്തുമെന്നുമുള്ള പാക് നിര്‍ദ്ദേശം കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തള്ളി. ഇന്ന് അര്‍ധരാത്രിക്ക് മുമ്പ് പാകിസ്ഥാന്‍ മറുപടി അറിയിക്കണമെന്ന് സുഷമ പറഞ്ഞു. മുന്‍ധാരണകളില്ലാതെ നയതന്ത്ര ചര്‍ച്ചയെന്ന ഉഫ ഉടമ്പടിയില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോയെന്ന പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍ത്താജ് അസീസിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു സുഷമ സ്വരാജ്. ഇരു രാജ്യങ്ങളും വിട്ട് വീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെ നാളെ ആരംഭിക്കാനാരുന്ന നയതന്ത്ര ചര്‍ച്ച ഉപേക്ഷിച്ചേക്കും.

ഇന്ത്യ വാക്ക് തെറ്റിക്കുന്നുവെന്ന പാകിസ്ഥാന്റെ ആരോപണങ്ങള്‍ക്ക് 1998 മുതലുള്ള പാകിസ്ഥാന്റെ നിലപാട് മാറ്റങ്ങള്‍ചൂണ്ടിക്കാട്ടിയാണ് സുഷമാ സ്വരാജ് മറുപടി നല്‍കിയത്. തീവ്രവാദം ഇല്ലാതായെങ്കില്‍ മാത്രമെ മറ്റ് വിഷയങ്ങള്‍ചര്‍ച്ച ചെയ്തിട്ട് കാര്യമുള്ളു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയില്‍മറ്റ് കക്ഷികളെ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും ഇന്ത്യ പാക് ധാരണയുള്ളതാണ്. എന്നാല്‍ വിഘടനവാദികളെ ചര്‍ച്ചക്ക വിളിച്ചതോടെ പാകിസ്ഥാന്‍ ഇത് ലംഘിച്ചുവെന്ന് സുഷമ കുറ്റപ്പെടുത്തി. പാകിസഥാനിലെ തീവ്രവാദികള്‍ക്ക് ഇന്ത്യ സഹായം നല്‍കുന്നതിന്റെ തെളിവ് ഫയലില്‍കൈമാറുമെന്ന് പറഞ്ഞ സര്‍ത്താ അസീസിന് ഇന്ത്യ പകരം പാക് പൗരനായ തീവ്രവാദിയെ കാണിച്ച് കൊടുക്കുമെന്നായിരുന്നു സുഷമയുടെ മറുപടി. ഹുറിയത്തിനെ കക്ഷിയാക്കരുതെന്നും തീവ്രവാദ വിഷയത്തില്‍ മാത്രം ചര്‍ച്ചയെന്നും സുഷമ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ചര്‍ച്ച നടക്കരുതെന്നാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും സുഷമ പറഞ്ഞു. ഉഫ ധാരണ പ്രകാരം കശ്മീര്‍ ചര്‍ച്ചയായില്ലെന്നും തീവ്രവാദം തടയുന്നതിനുളള ചര്‍ച്ചയാണ് ഉഫ ഉടമ്പടി കൊണ്ട് ഉദ്ദ്യേശിക്കുന്നതെന്നും സുഷമ പറഞ്ഞു. ഇന്ത്യ ചര്‍ച്ചയില്‍ നിന്ന് ഓടിയോളിക്കില്ലെന്നും സുഷമ പറഞ്ഞു.

നയതന്ത്ര ചര്‍ച്ചക്ക് ക്ഷണിച്ച് ഒരു മാസം കഴിഞ്ഞാണ് പാകിസ്ഥാന്‍ മറുപടി നല്‍കിയത്. ബിഎസ്എഫ്. ഡിജിഎംഒ തല ചര്‍ച്ചകള്‍ക്കുള്ള ക്ഷണിത്തിന് മറുപടി നല്‍കിയില്ല. ഇതെല്ലാം പാകിസ്ഥാന് ചര്‍ച്ചയില്‍താല്‍പ്പര്യമില്ല എന്നതിന് തെളിവാണെന്നും സുഷമ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top