ഉഫ ഉടമ്പടിയില്‍ നിന്ന് ഇന്ത്യ പിന്നോട്ടു പോയെന്ന് പാക്കിസ്ഥാന്‍

ദില്ലി: മുന്‍ധാരണകളില്ലാതെ നയതന്ത്ര ചര്‍ച്ചയെന്ന ഉഫ ഉടമ്പടിയില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോയെന്ന് പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍ത്താജ് അസീസ്. വിഘടനവാദികളുമായി ചര്‍ച്ച നടത്തരുതെന്ന് പറയാന്‍ ഇന്ത്യക്ക് കഴിയില്ല. പാകിസ്ഥാനിലെ തീവ്രവാദികള്‍ക്ക് ഇന്ത്യ സഹായം നല്‍കിയതിനുള്ള തെളിവുകള്‍ ചര്‍ച്ചക്കിടെ ഇന്ത്യക്ക് കൈമാറുമെന്നും സര്‍ത്താജ് അസീസ് പറഞ്ഞു.

ചര്‍ച്ചയുമായി മുന്നോട്ട് പാകാനാണ് പാകിസ്ഥാന് താല്‍പ്പര്യമെന്നും സര്‍ത്താജ് അസീസ് പറഞ്ഞു. പാക്കിസ്ഥാന്‍ നിലപാടിനോടുള്ള ഇന്ത്യയുടെ വിശദീകരണം അല്‍പ്പസമയത്തിനകം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അല്‍പ്പസമയത്തിനകം വിശദീകരിക്കും.

DONT MISS
Top