രാജ്യത്തെ ആദ്യ സമ്പൂര്‍ണ വൈഫൈ സംവിധാനം ഒരുക്കി മലപ്പുറം നഗരസഭ

വിശപ്പ് രഹിത നഗരത്തിനു പിന്നാലെ മലപ്പുറം രാജ്യത്തെ ആദ്യ വൈഫൈ നഗരസഭയായി. ഒരു കോടി 41 ലക്ഷം രൂപമുടക്കിയാണ് നഗരസഭ സൗജന്യ വൈഫൈ നഗരമാക്കിയത്. ഇതുവഴി നഗരസഭയിലെ 20,000 പേര്‍ക്ക് സൗജന്യമായി വൈഫൈ ഉപയോഗപെടുത്താനാവും. നഗരസഭയുടെ സൗജന്യവൈഫൈ പദ്ധതി വ്യവസായമന്ത്രി പി കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്തു.

വിശപ്പുരഹിത നഗരമെന്ന ഖ്യാതി പരക്കുന്നതിനിടയിലാണ് സൗജന്യ വൈഫൈ എന്ന സ്വപ്നം മലപ്പുറം നഗരസഭ സാക്ഷാല്‍ക്കരിച്ചത്. മാസത്തില്‍ ഒരു ജി ബി ഡൗണ്‍ലോഡ് സൗകര്യമുളള തരത്തിലാണ് വൈ ഫൈ സംവിധാനിച്ചിരിക്കുന്നത്. പദ്ധതി ഐടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.

രാജ്യത്താദ്യമായാണ് ഒരു നഗരസഭയില്‍ സൗജന്യവൈഫൈ സൗകര്യം ലഭ്യമാക്കുന്നതെന്നാണ് നഗരസഭ ജീവനക്കാര്‍ പറയുന്നത്. ആദ്യം അപേക്ഷിച്ച 5000 പേര്‍ക്ക് പാസ്‌വേഡ് അടിസ്ഥാനത്തില്‍ വൈ ഫൈ സൗകര്യം ലഭ്യമാക്കുയെന്നായിരുന്നു മുന്‍തിരുമാനം. എന്നാല്‍ അപേക്ഷിച്ച 20,000 പേര്‍ക്കും വൈഫൈ നല്‍കാന്‍ നഗരസഭ തയ്യാറാവുകയായിരുന്നു. മന്ത്രി മഞ്ഞളാംകുഴി അലി ചടങ്ങില്‍ പങ്കെടുത്തു.

DONT MISS
Top