അനുരഞ്ജന ശ്രമങ്ങളും തീവ്രവാദവും ഒരുമിച്ച് പോകില്ലെന്ന് ഏകെ ആന്റണി

തിരുവനന്തപുരം: അനുരഞ്ജന ശ്രമങ്ങളും തീവ്രവാദവും ഒരുമിച്ച് പോകില്ലെന്ന് മുന്‍ പ്രതിരോധ മന്ത്രി ഏകെ ആന്റണി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.ആര്‍ക്കും വേഗത്തില്‍ തമ്മിലടിപ്പിക്കാന്‍ പറ്റുന്ന സാമൂഹിക വ്യവസ്ഥിതിയാണ് കേരളത്തിലുള്ളതെന്ന് എ കെ ആന്റണി അഭിപ്രായപ്പെട്ടു. എല്ലാ തലങ്ങളിലും സാമൂഹിക സാമുദായിക സൗഹാര്‍ദം ഉറപ്പ് വരുത്തണമെന്നും ആന്റണി പറഞ്ഞു.

ബാറുകള്‍ പൂട്ടിയപ്പോള്‍ സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ചുവെന്ന് എകെ ആന്റണി പറഞ്ഞു. കഞ്ചാവിന്റെയും ലഹരി മരുന്നിന്റെയും ഉപയോഗം കൂടുകയാണ്. കുട്ടികള്‍ ലഹരിയുടെ അടിമകളാകുന്ന സാഹചര്യമാണുള്ളത് ഇപ്പോള്‍ നിലവിലുള്ളത്. സ്‌കൂളുകളുടെ അകത്ത് പോലും ലഹരി ലഭിക്കുന്നുവെന്നും ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top