ബാഹുബലിയ്ക്ക് പിന്നാലെ തെലുങ്കില്‍ നിന്ന് ഒരു സാങ്കല്‍പ്പിക ചരിത്ര സിനിമ കൂടി

ബാഹുബലിയ്ക്ക് പിന്നാലെ വലിയ ചര്‍ച്ചയ്ക്ക് അവസരം ഒരുക്കി രുദ്രാമദേവി റിലീസിന് തയ്യാറെടുക്കുന്നു.അനുഷ്‌ക ഷെട്ടി നായിക വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അല്ലു അര്‍ജ്ജുനാണ് നായകന്‍.

ബഹുബലി തീര്‍ത്ത വലിയ തരംഗം അവസാനിക്കും മുന്നേ തെലുങ്കില്‍ നിന്ന് മറ്റൊരു സാങ്കല്‍പ്പിക ചരിത്ര സിനിമ കൂടി എത്തുകയാണ്.60 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ രുദ്രാമദേവി. അനുഷ്‌ക ഷെട്ടി നായിക വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അല്ലു അര്‍ജ്ജുനാണ് നായകന്‍.ബാഹുബലി പോലെ തന്നെ ഗ്രാഫിക്‌സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സിനിമ പൂര്‍ത്തീകരിച്ചിരിക്കുന്നത്.

ഗുണശേഖര്‍ സംവിധാനം ചെയ്ത സിനിമ ബാഹുബലിക്കൊപ്പം ചിത്രീകരണം പൂര്‍ത്തിയാക്കിയതാണ്.ഒരേ താരങ്ങളും സിനിമകളുടെ പൊതു സ്വഭാവവും കണക്കിലെടുത്ത് രുദ്രമാദേവിയുടെ റിലീസ് വൈകീപ്പിക്കുകയായിരുന്നു.ബാഹുബലി മലയാളത്തിലും തമിഴിലും വലിയ വിജയം സ്വന്തമാക്കിയത് കൊണ്ട് തന്നെ രുദ്രാമദേവി ആറോളം ഭാഷകളില്‍ പുറത്തിറങ്ങും.

അനുഷ്‌കാ ഷെട്ടി, അല്ലു അര്‍ജ്ജുന്‍, റാണ ദഗുപതി,കൃഷ്ണം രാജു, സുമന്‍, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. ഇളയരാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സെപ്തംബര്‍ നാലിന് സിനിമ തീയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

DONT MISS
Top