അക്ഷയ് കുമാര്‍- എയ്മി ജാക്സണ്‍ കൂട്ടുകെട്ടില്‍ സിംഗ് ഈസ് ബ്ലിംഗ്; ട്രെയിലര്‍ കാണാം

അക്ഷയ് കുമാര്‍ നായകനാകുന്ന പുതിയ ചിത്രം സിംഗ് ഈസ് ബ്ലിംഗിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രഭുദേവയാണ് ചിത്രത്തിന്റെ സംവിധാനം. സൂപ്പര്‍ ഹിറ്റായ ഐക്കു ശേഷം നടി എയ്മി ജാക്‌സണ്‍ നായികയാകുന്ന ചിത്രം എന്ന പ്രത്യേകതയും സിംഗ് ഈസ് ബ്ലിംഗിനുണ്ട്. ലാറ ദത്ത, ആര്‍ഫി ലംബ, കെകെ മേനോന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

ഗ്രേസിംഗ് ഗോട്ട് പിക്‌ചേഴ്സിന്റെ ബാനറില്‍ അശ്വിനി യാര്‍ഡി, ജയന്തിലാല്‍ ഗാഡ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓക്ടോബര്‍ 2 ന് ചിത്രം തീയേറ്ററിലെത്തും. അടുത്തിടെ സിംഗ് ഈസ് ബ്ലിംഗിന്റെ ചിത്രീകരണത്തിനിടെ അക്ഷയ് കുമാറിന് പൊള്ളലേറ്റ് പരുക്കേറ്റ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

DONT MISS
Top