ടിന്റുമോന്‍ എന്ന കോടീശ്വരനിലെ പുതിയ ഗാനം പുറത്തിറങ്ങി

നീലിമ നല്ല കുട്ടിയാണ് VS ചിരഞ്ജീവി ഐപിഎസിലെ ഗ്രാഫിക്‌സ് പെരുമഴയ്ക്ക് ശേഷം ആരാധകരെ ഞെട്ടിക്കാന്‍ സന്തോഷ് പണ്ഡിറ്റ് വീണ്ടും. ‘ടിന്റുമോന്‍ എന്ന കോടീശ്വരനിലെ’ പുതിയ ഗാനം ഗ്രാഫിക്‌സിന്റെ ചുവട് പിടിച്ചാണ് ഒരുങ്ങിയിരിക്കുന്നത്. പ്ലീസ് യൂസ് ഹെഡ്‌ഫോണ്‍ എന്ന മുന്നറിയിപ്പോടെയാണ് ഗാനം യൂടൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ലക്ഷകണക്കിന് ആരാധകരാണ് ഇത് വരെ നീലിമ നല്ല കുട്ടിയിലെ ഗാനങ്ങള്‍ കണ്ടത്. പുതിയ സിനിമയിലെ ഗാനം സന്തോഷ് പണ്ഡിറ്റ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. കൃഷ്ണനും രാധയും എന്ന സിനിമയാണ് സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ ചിത്രം. തുടര്‍ന്ന് സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോള്‍ടെ അച്ഛന്‍, കാളിദാസന്‍ കവിത എഴുതുകയാണ് എന്നീ ചിത്രങ്ങളുംസന്തോഷ് പണ്ഡിറ്റിന്റെതായി പുറത്ത് വന്നിട്ടുണ്ട്.

DONT MISS
Top