രൂപക്ക് വന്‍ ഇടിവ് ; രണ്ട് വര്‍ഷത്തെ താഴ്ന്ന നിലവാരത്തില്‍

ചൈനീസ് യുവാന്റെ മൂല്യം കുറച്ചതിനെ തുടർന്ന് ഇന്ത്യൻ രൂപയുടെ മല്യത്തകർച്ച തുടരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 65 ലേക്ക് ഇടിഞ്ഞു. 2013 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരമാണിത്. കയറ്റുമതി ഉയർത്തി സാമ്പത്തിക പ്രതിസന്ധി മറികടക്കാനായാണ് 1994 ന്ശേഷം യുവാന്റെ മൂല്യം 1.9 ശതമാനം ചൈനീസ് സെൻട്രൽ ബാങ്ക് തീരുമാനിച്ചത്. അതിന് ശേഷം 2 ശതമാനവും ഇന്ന് 1 ശതമാനവും യുവാന്റെ മൂല്യം ചൈനീസ് സെൻട്രൽ ബാങ്ക് കുറച്ചു. അമേരിക്കൻ ഡോളർ ഒഴികെയുള്ള കറൻസികളുടെ എല്ലാം മൂല്യം കുറയാൻ ചൈനയുടെ നടപടി കാരണമായി. ഇന്ത്യയിൽ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക്സ് , സ്റ്റീൽ ഉത്പന്നങ്ങളുടെ വില കുറയാൻ തീരുമാനം കാരണമാകുമെങ്കിലും ഇന്ത്യയുടെ കയറ്റുമതി ഇടിയാൻ യുവാന്റെ മൂല്യത്തകർച്ച കാരണമാകും.

അതേസമയം രൂപയുടെ മൂല്യത്തകർച്ച നേരിടാൻ റിസർവ്വ് ബാങ്ക് കാര്യക്ഷമമായി ഇടപെടുന്നുണ്ട്. ഇന്ന് ഡോളർ വിറ്റഴിച്ച് രൂപയുടെ മൂല്യം ഡോളറിന് എതിരെ 65 ന് തെഴെ സ്ഥിരപ്പെടുത്താൻ റിസർവ്വ് ബാങ്ക് നടപടി കൈക്കൊണ്ടേക്കും.

മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും ഇന്നലെ മുതല്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ആഗോള വിപണികളിലെല്ലാം ഇന്നും ഇടിവ് തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചൈനയുടെ നടപടി ഫലത്തില്‍ അമേരിക്ക ഒഴികെയുള്ള എല്ലാ രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്ന ചിത്രമാണ് കാണുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top