പ്രേമം വ്യാജപതിപ്പ്: ഒരു പ്രതി കൂടി കീഴടങ്ങി

തിരുവനന്തപുരം: പ്രേമം സിനിമയുടെ പകര്‍പ്പ് ചോര്‍ന്ന സംഭവത്തില്‍ ഒരു പ്രതി കീഴടങ്ങി. തിരുവനന്തപുരം കാച്ചാണി സ്വദേശി രഞ്ജുവാണ് ആന്റി പൈറസി സെല്‍ ഓഫീസിലെത്തി കീഴടങ്ങിയത്. സെന്‍സര്‍ ബോര്‍ഡ് ഓഫീസ് ജീവനക്കാരനായ അരുണ്‍, രഞ്ജുവിന് നല്‍കിയ പകര്‍പ്പ് ഇയാളുടെ സഹോദരന്‍ വിദേശത്തു കൊണ്ടുപോയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സിനിമയുടെ പകര്‍പ്പ് ചോര്‍ത്തിയ അരുണ്‍ അടക്കം മൂന്നുപേരെ അറസ്റ്റുചെയ്തതിനു പിന്നാലെയാണ് രഞ്ജു കീഴടങ്ങിയത്. വ്യാജപകര്‍പ്പ് പ്രചരിപ്പിച്ച നാല്‍പ്പതോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top