പ്രേമം സിനിമക്കെതിരെ സംവിധായകന്‍ കമല്‍

പ്രേമം സിനിമക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രശസ്ത സംവിധായകന്‍ കമല്‍ രംഗത്ത്. സിനിമ കുട്ടികളെ വഴി തെറ്റിക്കുമെന്ന് കമല്‍ അഭിപ്രായപ്പെട്ടു. സിനിമ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ക്ലാസ് മുറിയില്‍ ഇരുന്ന് മദ്യപിക്കുന്നതും അധ്യാപികയെ പ്രണയിക്കുന്നതും കുട്ടികളെ വഴി തെറ്റിക്കും. വ്യാജസിഡി പുറത്തിറങ്ങുന്നത് ആദ്യ സംഭവമല്ല. ഈ വിഷയത്തില്‍ അനാവശ്യ വിവാദമുണ്ടാക്കിയെന്നും കമല്‍ പറഞ്ഞു. പ്രേമത്തിന്റെ വ്യാജപതിപ്പ് പുറത്തായത് ആഗോള പ്രശ്‌നമാണോ എന്ന് മലയാളികള്‍ ചിന്തിക്കണമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
premam
അതേസമയം പ്രേമം സിനിമയുടെ വ്യാജ പകര്‍പ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തെ താല്‍ക്കാലിക ജീവനക്കാരാണ് അറസ്റ്റിലായത്. ഇവരാണ് സിനിമയുടെ പകര്‍പ്പ് പെന്‍ഡ്രൈവ് വഴി പുറത്ത് എത്തിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി സിനിമകളുടെ പകര്‍പ്പ് ഇവര്‍ പെന്‍ഡ്രൈവ് വഴി കോപ്പി ചെയ്ത് പുറത്തെത്തിച്ചുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top