കിടിലന്‍ വീഡിയോയുമായി വീണ്ടും സ്ലോ മോ ഗയ്‌സ്

ഒരു വീഡിയോയുടെ സ്ലോമോഷന്‍ കാണുക എന്നത് കൗതുകകരമാണ്.തോക്കില്‍ നിന്നും വെടിയുണ്ട പായുന്നതും വെള്ളത്തില്‍ മഴത്തുള്ളികള്‍ വീഴുന്നതും അങ്ങനെ ഒരുപാട് രസകരമായ സ്ലോമോഷന്‍ വീഡിയോകള്‍ നാം കണ്ടിട്ടുണ്ട്. ഒരു വീഡിയോയുടെ സ്ലോമോഷന്‍ എടുത്ത് വിസ്മയം തീര്‍ക്കുന്ന യൂട്യൂബ് ചാനല്‍ വരെയുണ്ട്. സ്ലോ മോ ഗയ്‌സ് എന്ന ബ്രിട്ടീഷ് സംഘമാണ് ഇതിനു പിന്നില്‍.

ഇപ്പോഴിതാ കിടിലന്‍ പ്രകടനവും അതിന്റെ സ്ലോമോഷന്‍ വീഡിയോയുമായി വീണ്ടും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുകയാണ് സ്ലോ മോ ഗയ്‌സ്. ആറ് അടി ഉയരമുള്ള ഒരു മനുഷന്‍ അത്ര തന്നെ വ്യാസമുള്ള വാട്ടര്‍ ബലൂണില്‍ കയറിയിരിക്കുന്നു. പിന്നെ അത് പൊട്ടുമ്പോഴുള്ള വീഡിയോ സ്ലോമോഷനില്‍ എടുക്കുന്നു. കഴിഞ്ഞ ദിവസം യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ 12 ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.
വീഡിയോ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top