ഇനാരിറ്റുവിന്റെ പുതിയ ചിത്രം റെവനന്റ്; ട്രെയിലര്‍ കാണാം

ബേഡ്മാന്‍ എന്ന ചിത്രത്തിലൂടെ ഓസ്‌ക്കര്‍ പുരസ്‌ക്കാരം നേടിയ മെക്സിക്കന്‍ സംവിധായകന്‍ അലെയാന്ദ്രോ ഗോണ്‍സാലെസ് ഇനാരിറ്റൊ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദി റെവനന്‍റ് . ത്രില്ലര്‍ കഥ പറയുന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത് വന്നു.

ബേഡ്മാനിനു ശേഷം എത്തുന്ന ദി റെവനന്‍റും പ്രേക്ഷകരെ ഞെട്ടിപ്പിക്കും എന്നത് ഉറപ്പ്. ആദ്യ ട്രെയിലറിലെ വിസ്മയിപ്പിക്കുന്ന ദ്യശ്യങ്ങള്‍ തന്നെ ഇതിന് ഉദാഹരണം. ഹോളിവുഡ് സൂപ്പര്‍ ഹീറോ ലിയനാര്‍ഡോ ഡി കാപ്രിയോ ആണ് നായക വേഷത്തില്‍ എത്തുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായി ടോം ഹാഡിയും എത്തുന്നു.

മൈക്കല്‍ പങ്ക് 2003ല്‍ എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.നോവലിന്റെ പേര് തന്നെ സിനിമയ്ക്കും നല്‍കിയിരിക്കുന്നു.പുറത്ത് വന്ന ട്രെയിലറിന് വലിയ സ്വീകരണമാണ് ആരധകര്‍ നല്‍കുന്നത്.ഡിസംബര്‍ 25നാണ് സിനിമയുടെ റിലീസ്.

DONT MISS
Top