പ്രേമത്തിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചത് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയെന്ന് സൂചന

തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചത് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയെന്ന് സൂചന. സെന്‍സര്‍ കോപ്പിയുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത എഡിറ്ററെ തിരിച്ചറിഞ്ഞു. എന്നാല്‍ അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ലെന്ന് അന്വേഷണസംഘം. പ്രേമത്തിന്റെ അണിയറ പ്രവര്‍ത്തകരെ വീണ്ടും ചോദ്യം ചെയ്യും നിര്‍മ്മാതാക്കളുടെ മൂന്ന് ബന്ധുക്കളെ ചോദ്യം ചെയ്യുമെന്നും സൂചന.

അല്‍‌ഫോണ്‍‌സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം സിനിമയുടെ പകര്‍പ്പ് ഇന്റര്‍നെറ്റില്‍ ആദ്യം അപ്‌ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായിരുന്നു. സിനിമയിറങ്ങി രണ്ട് ദിവസിത്തിനകം തന്നെ ചിത്രത്തിന്റെ പകര്‍പ്പ് ഇന്‍റര്‍നെറ്റില്‍ ലഭ്യമായിരുന്നു. സെന്‍സര്‍ കോപ്പി എന്ന് എഴുതിയ പകര്‍പ്പാണ് ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചത്. ഇത് സംബന്ധിച്ച് ആന്റി പൈറസി സെല്‍ അന്വേഷണം നടത്തി വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവ് അന്‍വര്‍ റഷീദിന്റെയും, സംവിധായകന്‍ അല്‍‌ഫോണ്‍‌സ് പുത്രന്റെയും മൊഴി ആന്റി പൈറസി സെല്‍ എടുത്തിരുന്നു.

DONT MISS
Top