കൊല്ലം ജില്ലയില്‍ ഭിന്നശേഷിയുള്ള ആര്‍ക്കും ഇനി യാത്രചെയ്യാന്‍ ബുദ്ധിമുട്ടേണ്ടി വരില്ല

കൊല്ലം ജില്ലയില്‍ ഭിന്നശേഷിയുള്ള ആര്‍ക്കും ഇനി യാത്രചെയ്യാന്‍ ബുദ്ധിമുട്ടേണ്ടി വരില്ല. ജില്ലയില്‍ ഭിന്നശേഷിയുള്ള എല്ലാവര്‍ക്കും ജില്ല പഞ്ചായത്ത് ഇരുചക്രവാഹനം നല്‍കും. ആദ്യഘട്ടത്തില്‍ അപേക്ഷ നല്‍കിയ 250 പേര്‍ക്കാണ് വാഹനം നല്‍കുന്നത്.

ഭിന്നശേഷിയുള്ളവരെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊല്ലം ജില്ലാ പഞ്ചായത്തിന്റെ പുതിയ പദ്ധതി. ജില്ലയിലെ ഭിന്നശേഷിയുള്ള മുഴുവന്‍ പേര്‍ക്കും സ്‌കൂട്ടര്‍ സൗജന്യമായി വിതരണം ചെയ്യും. ഇതിനായി ഒരുകോടി 82 ലക്ഷം രൂപ മുടക്കിയാണ് 250 സ്‌കൂട്ടറുകള്‍ വാങ്ങിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് നല്‍കിയ പട്ടിക പ്രകാരമാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. പട്ടികജാതിയില്‍ നിന്ന് അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും ആദ്യഘട്ടത്തില്‍ തന്നെ സ്‌കൂട്ടര്‍ നല്‍കും.

സൈഡ് വീലുകള്‍ ഉള്ള സ്‌കൂട്ടറുകള്‍ ഉപയോഗിക്കാനും ജില്ല പഞ്ചായത്ത് തന്നെ പരിശീനം നല്‍കി.നേരത്തെ എയ്ഡ്‌സ് രോഗബാധിതര്‍ക്കും ഓട്ടിയം ബാധിച്ച്വര്ക്കു്മായി കൊല്ലം ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതികള്‍ സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top