ലൈലത്തുല്‍ ഖദ്ര്‍ രാവില്‍ പ്രാര്‍ത്ഥനക്കായി ഇരുപത് ലക്ഷത്തോളം വിശ്വാസികള്‍ മക്കയില്‍ എത്തി

ലൈലത്തുല്‍ ഖദ്ര്‍ രാവില്‍ പ്രാര്‍ത്ഥനക്കായി ഇരുപത് ലക്ഷത്തോളം വിശ്വാസികളാണ് മക്കയില്‍ എത്തിയിരിക്കുന്നത്. തീര്‍ത്ഥാടക സുരക്ഷക്കായി വന്‍ സജീകരണം ഒരുക്കിയിട്ടുണ്ട്.ഇന്ന് ലൈലത്തുല്‍ ഖദ്ര്‍. റമദാനിലെ 27ാം രാവ്. അനുഗ്രഹങ്ങളുടെ പേമാരി പെയ്യുന്ന ലൈലത്തുല്‍ ഖദ്‌റിറില്‍ പ്രാര്‍ത്ഥനകള്‍ക്കായി ഇരുപത് ലക്ഷത്തോളം വിശ്വാസികളാണ് വശുദ്ധ മക്കയില്‍ എത്തിയിരിക്കുന്നത്.

തിര്‍ത്ഥാടകരെ നിയന്ത്രിക്കാന്‍ പതിനായിരക്കണക്കിന് സെകൃൂരിറ്റി ഉദേൃാഗസ്ഥരാണ് മക്കയില്‍ അണിനിരന്നിട്ടുള്ളത്. തീര്‍ത്ഥാടകരുടെ സുഖകരമായ പ്രയാണത്തിന് സെകൃൂരിറ്റി ഉദേൃാഗസ്ഥരുടെ സേവനം എടത്തുപറയേണ്ടതാണ്. തീര്‍ത്ഥാടകരുടെ സുരക്ഷക്കാവശൃമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുള്ളതായി സുരക്ഷാ ചുമതല വഹിക്കുന്ന ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അഹ്മദി പറഞ്ഞു. മറ്റ് തീര്‍ത്ഥാടകര്‍ക്ക് മാര്‍ഗ തടസ്സമുണ്ടാക്കാതെ എല്ലാവര്‍ക്കും സൗകരൃമൊരുക്കാന്‍ സെകൃരിറ്റി ഉദേൃാഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്.

റമദാന്റെ 27ാം രാവില്‍ മക്കയില്‍വെച്ച് നടക്കുന്ന പ്രാര്‍ത്ഥനയില്‍ പങ്ക്‌കൊള്ളാന്‍ ദിവസങ്ങള്‍ക്ക് മുമ്പ്തന്നെ തീര്‍ത്ഥാടക ലക്ഷങ്ങള്‍ ഹറമിലെത്തിതുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ തിര്‍ത്ഥാടക പ്രവാഹം വര്‍ദ്ദിച്ചു.  അതേസമയം പ്രായം  ചെന്നവരടക്കമുള്ള അവശരായവര്‍ക്ക് വേണ്ടുന്ന സഹായത്തിനും മറ്റും വീല്‍ചെയര്‍ അടക്കമുള്ള സേവനങ്ങളുമായി സെകൃൂരിറ്റി ഉദേൃാഗസ്ഥര്‍ രംഗത്തുണ്ട്.

തറാവീഹ് നിസ്‌ക്കാരത്തിനും തഹജജുദ് നിസ്‌ക്കാരത്തിനും പ്രതേൃകം ഉദേൃാഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. 5400 സെകൃൂരിറ്റി ഉദേൃാഗസ്ഥരെ എമര്‍ജന്‍സി സേവനങ്ങള്‍ക്കായി വിശുദ്ധ ഭവനത്തിന്റെ വടക്ക്ഭാഗത്തുമാത്രം വിനൃസിപ്പിച്ചിട്ടുണ്ട്.മക്കയിലെത്തിയ തീര്‍ത്ഥാടകര്‍ തങ്ങളുടെ കഴിഞ്ഞകാല തെറ്റ് കുറ്റങ്ങള്‍ ദൈവത്തിങ്കല്‍ ഏറ്റ് പറഞ്ഞ് പാപമോചനത്തിന്റെ പ്രാര്‍ത്ഥനയുടെ വഴിയിലാണ്.

DONT MISS
Top