ജാക് സ്പാരോയെ അഭിമുഖം ചെയ്ത് 13 കാരി

ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനിലെ കുട്ടികളുടെ ആശുപത്രിയില്‍ കരീബയന്‍ കടല്‍ക്കൊള്ളക്കാരന്‍ ക്യാപ്റ്റന്‍ ജാക് സ്പാരോ പറന്നിറങ്ങി, കൂടെ സ്ക്രം എന്ന പൈറേറ്റുമുണ്ടായിരുന്നു. ക്യാപ്റ്റനും സഖാവും, ലേഡി ക്ലൈന്റോ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ രോഗികളെ സന്ദര്‍ശിച്ച് ചുറ്റിക്കറങ്ങി. രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഊല പ്രൈസ് ഡേവിസ് എന്ന പതിമൂന്നു കാരിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനും ക്യാപ്റ്റന്‍ തയ്യാറായി. ഊലയ്ക്കൊപ്പം ജാക് സ്പാരോ സെല്‍ഫിയ്ക്കും പോസ് ചെയ്തു.
ജ്യൂസ്ഡ് ടി വി എന്ന ചാനലാണ് ഹോളിവുഡ് ഇതിഹാസം ജോണ് ഡെപ്പിനെ കുട്ടികളുടെ ആശുപത്രിയിലെത്തിച്ചത്. പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍ പരമ്പരയിലെ ക്യാപ്റ്റന്‍ ജാക് സ്പാരോയുടെ വേഷത്തില്‍ തന്നെയാണ് ഡെപ് എത്തിയത്. കൂടെ സഹതാരം സ്റ്റീഫന്‍ ഗ്രഹാമും.

DONT MISS
Top