പ്രേമം പൈറസി: തീയറ്റര്‍ ഉടമകളുടെ സമരം പിന്‍വലിച്ചു

കൊച്ചി: ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ നടത്തി വന്ന പ്രദർശന സമരം പിൻവലിച്ചു. പൈറസിക്ക് എതിരെ കർശന നടപടിയെടുക്കും എന്ന് മന്ത്രി ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് സമരം പിൻവലിക്കുന്നതെന്ന് ഫെഡറേഷൻ നേതൃത്വം വിശദീകരിച്ചു. എന്നാൽ സമരം തുടരുന്നതുമായി ബന്ധപ്പെട്ട് ഫെഡറേഷനിൽ കടുത്ത ഭിന്നത ഉടലെടുത്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം എല്ലാ സംഘടനകളിലും പോലെ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനിലും ചില കരിങ്കാലികൾ ഉണ്ടെന്ന് പ്രസിഡന്റ് ലിബർട്ടി ബഷീർ പറഞ്ഞു. സംഘടന പിളരുമോ എന്ന കാര്യം ഇപ്പോൾ പറയാൻ കഴിയില്ല. തീരുമാനം അട്ടിമറിച്ച് ബാഹുബലി പ്രദർശിപ്പിച്ച തീയേറ്ററിന്റെ ഉടമയായ സംഘടനാ വൈസ് പ്രസിഡന്റിന്റെ രാജി എഴുതി വാങ്ങുമെന്നും ലിബർട്ടി ബഷീർ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top