പ്രേമം വ്യാജപതിപ്പ്: സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന

തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ സെൻസർ ബോർഡ് ഓഫീസിൽ വീണ്ടും പരിശോധന നടത്തുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ നിന്നും അനുമതി വാങ്ങിയ ശേഷമാണ് പരിശോധന. സെൻസർ ബോർഡ് ഓഫീസിലുള്ള ചിത്രത്തിന്റെ പകർപ്പ് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് കോടതിയുടെ അനുമതിയോടെ പരിശോധന നടക്കുന്നത്. സേർച്ച് വാറണ്ട് ഉള്ളതിനാൽ പരിശോധന കൂടതെ തന്നെ പകർപ്പ് നൽകാമെന്ന് റീജിയണൽ ഓഫീസർ ഡോക്ടർ പ്രതിഭ അന്വേഷണ സംഘത്തെ അറിയിച്ചു. തുടർന്ന് ഡിവിഡിയും അനുബന്ധ രേഖകളും കൈമാറി. അന്വേഷണസംഘത്തിന്റെ പരിശോധന പൂര്‍ത്തിയായിട്ടില്ല.

DONT MISS
Top