പ്രേമത്തിന്റെ വ്യാജപതിപ്പ്: കോര്‍പ്പറേറ്റ് ബന്ധം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: പ്രേമം സിനിമയുടെ പതിപ്പ് ചോര്‍ന്നതില്‍ കോര്‍പ്പറേറ്റുകള്‍ക്ക് പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കും എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അന്വേഷണം ഇപ്പോൾ ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. നിയമസഭയില്‍ എസ് ശര്‍മ്മയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇതിനിടെ സിനിമയുടെ പകര്‍പ്പ് പുറത്തായത് എവിടെ നിന്നാണെന്നതു സബന്ധിച്ച് അന്വേഷണം ഊര്‍ജിതമാക്കി. സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ഇത് എത്തിച്ച് കൊടുത്തവരെപ്പറ്റി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

അതേസമയം പ്രേമം സിനിമയുടെ പൈറസി വിവാദത്തിനിടെ സിനിമ സംഘടനകളുടെ നിർണ്ണായക യോഗങ്ങൾ കൊച്ചിയിൽ ചേർന്നു. ബി ഉണ്ണികൃഷ്ണന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായിരുന്നു സംവിധായകരുടെ സംഘടനയുടെ യോഗം. അതെസമയം വൈഡ് റിലീസിംഗ് സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു നിർമ്മാതാക്കളുടെ സംഘടന യോഗം ചേര്‍ന്നത്. പ്രേമത്തോടുള്ള പ്രേമം കൊണ്ടല്ല വൈഡ് റിലിംസിംഗ് തടയാനാണ് എ ക്ലാസ് തിയേറ്റർ ഉടമകൾ സമരം ചെയ്യുന്നത് എന്ന് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തിൽ വിമർശനം ഉയർന്നു.

[jwplayer mediaid=”183827″]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top