ഗള്‍ഫില്‍ നോമ്പുതുറക്കായി കേരളത്തിന്റെ തനതു വിഭവങ്ങള്‍ക്ക് പ്രിയമേറുന്നു

ഗള്‍ഫ് നാടുകളില്‍ നോമ്പ് തുറ വിഭവങ്ങളില്‍ കേരളത്തിന്റെ നാടന്‍ പലഹാരങ്ങള്‍ക്ക് പ്രിയമേറുന്നു. പത്തിരിയും പക്കവടയുമെല്ലാം നിരത്തിയാണ് ചെറുത് വലുതുമായ ഹോട്ടലുകള്‍ ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കുന്നത്.

നാട് വിട്ടാലും നാവിന്‍ തുമ്പില്‍ നിന്ന് നാട്ട് രുചികൂട്ടുകള്‍ വിടാന്‍ തയ്യാറല്ല മലയാളി. കുഞ്ഞി പത്തിരിയും തരികഞ്ഞിയും കഴിച്ചേ നോമ്പ് തുറക്കൂ. അത് ഇനി കോഴിക്കൊടായാലും ശരി ദുബായിയിലായാലും ശരി.

ഗള്‍ഫ് നാടുകളില്‍ നാട്ടു രുചികൂട്ടുകള്‍ വിരുന്നെത്തുന്ന കാലമാണ് റമദാന്‍. ചെറുതും വലുതുമായ ഹോട്ടലുകളിലെ റമദാന്‍ മെനുവില്‍ ഉണ്ടാകും പഴം പൊരിയും പക്കവടയും ഇലയടയും. എല്ലാ ഇഫ്താര്‍ പാര്‍ട്ടികളിലും ഇപ്പോള്‍ മലബാര്‍ വിഭവങ്ങള്‍ ഇടം പിടിച്ചു കഴിഞ്ഞു. മലയാളികള്‍ മാത്രമല്ല അറബികളും കുഞ്ഞി പത്തിരിയുടെ ആവശ്യക്കരായി എത്തുന്നു എന്നതാണ് കൗതുകം.നോമ്പ് തുറ വൈകുന്നെരമാണെങ്കിലും ഹോട്ടലുകളില്‍ ഉച്ച മുതല്‍ തന്നെ മലബാര്‍ വിഭവങ്ങളുടെ വില്‍പ്പന ആരംഭിക്കും.

[jwplayer mediaid=”183056″]

DONT MISS
Top