മുല്ലപ്പെരിയാറിന്റെ സുരക്ഷാ ചുമതല കേരളത്തിനെന്ന് കേന്ദ്രസര്‍ക്കാര്‍

ദില്ലി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ ചുമതല കേരളത്തിനാണെന്ന് കേന്ദ്ര സർക്കാർ. അതേസമയം സി ഐ എസ് എഫ് സുരക്ഷ വേണമെന്ന തമിഴ്നാടിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതിയിലാണ് ഈ നിലപാട് അറിയിച്ചത്. കേരളാ പൊലീസും വനംവകുപ്പും ഒരുക്കുന്ന സുരക്ഷ തൃപ്തികരമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയില്‍ അറിയിച്ചു.

DONT MISS
Top