കരിമ്പനി: എടത്തറ കോളനിയിലെ ജനജീവിതം ദുരിതപൂര്‍ണ്ണം

കരിമ്പനിയുടെ സാന്നിധ്യമുള്ള വടക്കാഞ്ചേരി മുള്ളൂര്‍ക്കര എടത്തറ കോളനിയിലെ ജനജീവിതം അത്യന്തം ദുരിതപൂര്‍ണ്ണം. ശുദ്ധ ജലത്തിന്റെ അപര്യാപ്തതയും മഴക്കാല രോഗ പ്രതിരോധത്തിനായുള്ള ശുചീകരണപ്രവര്‍ത്തനങ്ങളുടെ അഭാവവും കോളനിയെ രോഗാതുരമാക്കുന്നു. കരിമ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഭീതിലാണ് കോളനി നിവാസികള്‍.

47 ദലിത് കുടുംബങ്ങള്‍ ഒരു കുന്നിന്മുകളില്‍ തിങ്ങിപ്പാര്‍ക്കുന്നു എടത്തറക്കോളനിയില്‍. സാന്‍ഡ് ഫ്‌ളൈ എന്ന മണലീച്ചയുടെ സാന്നിധ്യം കരിമ്പനിക്ക് കാരണമായ ഇടമാണ് ഈ കോളനി. ഇന്നിവര്‍ ഭയത്തിന്റെ നിഴലില്‍.

ശുദ്ധ ജലത്തിന്റെ അപര്യാപ്തതയും കാട് പടര്‍ന്ന പരിസരവും കോളനിയില്‍ കാണാം. എങ്ങനെ പടരാതിരിക്കും ഇവിടെ മഹാമാരികള്‍…?

എടത്തറ കോളനിയില്‍ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി

കരിമ്പനി റിപ്പോര്‍ട്ട് ചെയ്ത എടത്തറ കോളനിയില്‍ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. ആരോഗ്യവകുപ്പ് അഡീഷണല് ഡയറക്ടര് ഡോ. ബി.ശ്രീലതയുടെ നേതൃത്വത്തിലുള്ള സംഘമാണ് കോളനിയിലെത്തിയത്. രോഗാണുവാഹകരായ മണലീച്ചകളെ പരിശോധനകള്ക്കായി സംഘം പിടകൂടിയിട്ടുണ്ട്. ഫോഗിംഗ് ഉള്‌പ്പെടെയുള്ള കൊതുക്,ഈച്ച നശീകരണപ്രവര്ത്തനങ്ങള് കോളനിയില് നടത്തുവാനും തീരുമാനമായി. അതേസമയം മെഡിക്കല് കോളേജില് കരിമ്പനി ബാധിച്ച് ചികിത്സയില് കഴിയുന്നയാളുടെ ആരോഗ്യനിലയില് പുരോഗതിയുള്ളതായി അധികൃതര് അറിയിച്ചു.

DONT MISS
Top