ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മാതൃക കാണിക്കണമെന്ന് ഡിജിപി

തിരുവനന്തപുരം: ഗതാഗത നിയമങ്ങൾ പാലിക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥർ മാതൃക പാലിക്കണമെന്ന് ഡിജിപി ടി പി സെൻകുമാർ. സിഗ്നൽ ഇല്ലാത്തപ്പോൾ മറ്റ് വാഹനങ്ങൾ തടഞ്ഞ് പൊലീസ് വാഹനങ്ങൾ മാത്രം കടത്തി വിടരുത്. അടിയന്തര സന്ദർഭങ്ങളിൽ മാത്രമേ ഇത്തരത്തിൽ പൊലീസ് വാഹനം കടത്തി വിടേണ്ടതുള്ളൂ. വി.ഐ.പികൾ പോകുമ്പോൾ മുൻകൂട്ടി കൺട്രോൾ റൂമിൽ അറിയിച്ച് ഗതാഗതം നിയമന്ത്രിക്കണം. ഹോൺ ഉപയോഗം അടക്കമുള്ള കാര്യങ്ങളിൽ പൊലീസ് മാതൃക കാണിക്കണം എന്നും ഡിജിപി നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.

DONT MISS
Top