ഗജേന്ദ്ര ചൗഹാന്റെ ചെയര്‍മാന്‍ സ്ഥാനം വിവാദമാകുന്നു, ഗവേണിംഗ് കൗണ്‍സിലില്‍ നിന്നും സന്തോഷ് ശിവന്‍ രാജി വെച്ചു

മുംബൈ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി കേന്ദ്ര സര്‍ക്കാര്‍ മഹാഭാരതം സീരിയല്‍ നടന്‍ ഗജേന്ദ്ര ചൗഹാനെ നിയമിച്ചത് വിവാദമാകുന്നു. ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനായി നിയമിച്ചതില്‍ പ്രതിഷേധിച്ച് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗണ്‍സിലില്‍ നിന്നും പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍ രാജിവെച്ചു. ചെയര്‍മാനെ തനിക്ക് വ്യക്തിപരമായി അറയില്ലെന്ന് സന്തോഷ് ശിവന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് താനെന്നും സന്തോഷ് ശിവന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

ബി ജെ പി നേതാവായ ചൗഹാന്റെ നിയമനം റദാക്കും വരെ ക്ലാസുകള്‍ ബഹിഷിക്കരിച്ചു സമരം നടത്താനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. നിയമത്തിനെതിരെ ചലച്ചിത്ര രംഗത്തെ പ്രമുഖരും എസ് എഫ് ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തി.എന്നാല്‍ പ്രതിഷേധങ്ങള്‍ തനിക്കു മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ പ്രചോദനമാകുമെന്ന് ഗജേന്ദ്ര ചൗഹാന്‍ പറഞ്ഞു.

[jwplayer mediaid=”180351″]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top