സംസ്‌ഥാനത്ത്‌ നാളെ ബാങ്ക്‌ ജീവനക്കാര്‍ പണിമുടക്കുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ നാളെ ബാങ്ക്‌ ജീവനക്കാര്‍ പണിമുടക്കുന്നു. അഖിലേന്ത്യാ ബാങ്ക്‌ ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷനാണ്‌ പണിമുടക്കിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. കോണ്‍ഫെഡറേഷന്‍ സംസ്‌ഥാന അദ്ധ്യക്ഷന്‍ പിവി മോഹനനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ്‌ പണിമുടക്ക്‌. ധനലക്ഷ്‌മി ബാങ്കിലെ ക്രമക്കേട്‌ ചൂണ്ടിക്കാണിച്ചതിനാണ്‌ മോഹനനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്ന്‍ കോ ണ്‍ഫെഡറേഷന്‍ ആരോപിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top