ഈജിപ്തിലെ ക്ഷേത്രത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു

കെയ്‌റോ: ഈജിപ്തിലെ പുരാതനമായ കര്‍ണ്ണാക് ക്ഷേത്രത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച ഈജിപ്തിലെ തെക്കന്‍നഗരമായ ലക്ഷറിലെ വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ക്ഷേത്രത്തിലാണ് സ്‌ഫോടനമുണ്ടായത്. കാറിലെത്തിയ ചാവേര്‍ ശരീരത്ത് ഘടിപ്പിച്ച ബോംബ് ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരെല്ലാം തീവ്രവാദികള്‍ ആണെന്നാണ്‌ പ്രാഥമിക നിഗമനം. മറ്റ് ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാറിലെത്തിയ ഭീകരരെ ക്ഷേത്രത്തിന്റെ കവാടത്തിലെ പരിശോധനാ സ്ഥലത്ത് തടഞ്ഞതോടെയാണ് സ്ഫോടനം നടത്തിയത്.

DONT MISS
Top