ഈന്തപ്പഴത്തില്‍ പുഴുക്കള്‍;13 കടകള്‍ ജിദ്ദ മുനിസിപ്പാലിറ്റി അടപ്പിച്ചു

ജിദ്ദ: ഭക്ഷ്യയോഗ്യമല്ലാത്ത ഈന്തപ്പഴം വില്പ്പനക്കായി സൂക്ഷിച്ചതിന് 13 കടകള്‍ ജിദ്ദ മുനിസിപ്പാലിറ്റി അടപ്പിച്ചു. റമദാനില്‍ ഈന്തപ്പഴത്തിന് ആവശ്യക്കാര്‍ ഏറുമെന്നതിനാല്‍ വില്പ്പനക്ക് പൂഴ്ത്തിവെച്ച ഈന്തപ്പഴമാണ് പിടികൂടിയതെന്ന് മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം അറിയിച്ചു.

ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഈന്തപ്പഴം സൂക്ഷിച്ചതിനാണ് ജിദ്ദ യൂനിവേഴ്‌സിറ്റിക്കടുത്ത് 13 കടകള്‍ മുനിസിപ്പാലിറ്റി അടപ്പിച്ചത്. ഇവിടെ സൂക്ഷിച്ചിരുന്ന രണ്ട് ടണ്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഈന്തപ്പഴം അധികൃതര്‍ പിടിച്ചെടുത്തു. ഒരു കിലോ വീതം പാക്ക് ചെയ്ത് എട്ട് കിലോ തൂക്കമുളള 360 കാര്‍ട്ടണുകളില്‍ സൂക്ഷിച്ച ഈന്തപ്പഴം കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തി. 7800 കാര്‍ട്ടണുകളില്‍ സൂക്ഷിച്ച ഈന്തപ്പഴങ്ങളില്‍ കീടങ്ങളും പുഴുക്കളും കണ്ടെത്തി. ഇവ പായ്ക്ക് ചെയ്ത വിവരങ്ങള്‍ ഉള്പ്പെ്ടെ എവിടെ നിന്ന് ശേഖരിച്ചതാണെന്ന് രേഖപ്പെടുത്തിയിരുന്നില്ലെന്ന് പരിശോധനകള്ക്ക്ത നേതൃത്വം നല്കിചയ മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം ഡയറക്ടര്‍ ഹസന്‍ ഗുനൈം പറഞ്ഞു.

11,500 ലേബലുകള്‍ ഒട്ടിക്കാതെ സൂക്ഷിച്ചിരുന്നതും പിടിച്ചെടുത്തിട്ടുണ്ട്. ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളും ഹെല്‍ത്ത് കാര്‍ഡില്ലാത്ത ജീവനക്കാരെയും ഇവിടങ്ങളില്‍ കണ്ടെത്തിയതായും ഹസന്‍ ഗുനൈം പറഞ്ഞു. പിടിച്ചെടുത്ത ഈന്തപ്പഴങ്ങളുടെ സാമ്പിള്‍ ലബോറട്ടറിയില്‍ പരിശോധന നടത്തും. അടച്ച സ്ഥാപനങ്ങളില്‍ നിരവധി മലയാളികളും ജോലി ചെയ്യുന്നുണ്ട്.

DONT MISS
Top