കല കുവൈറ്റ്‌ മാതൃഭാഷ പഠന പദ്ദതിയുടെ രജതജൂബിലി മെയ് 22 ന്

കുവൈറ്റ്‌ സിറ്റി: കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ്, 37 മത് പ്രവര്‍ത്തന വര്‍ഷത്തെ സാംസ്കാരിക മേളയായ അക്ഷരം-2015 ന്റെയും, 25 വര്‍ഷം പൂര്‍ത്തിയാകുന്ന സൌജന്യ മാതൃഭാഷ പഠന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കല കുവൈറ്റ് ഭാരവാഹികള്‍ അറീയിച്ചു. മെയ്‌ 22 നു ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച്‌ നടക്കുന്ന പരിപാടിയില്‍ മുൻ വിദ്യാഭ്യാസ മന്ത്രിയും സീ.പീ.എം.പോളിറ്റ്‌ബ്യൂറോ അംഗവുമായ എം.എ.ബേബി, പ്രമുഖ സാഹിത്യകാരന്‍ സേതു എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.കൂടാതെ മാതൃഭാഷ പഠന പ്രവര്‍ത്തനങ്ങളുടെ ചരിത്രം വിവരിക്കുന്ന ഡോകുമെന്ററിയുടെ പ്രദർശ്ശനവും ഷഹബാസ്‌ അമൻ ഒരുക്കുന്ന ഗസൽ സന്ധ്യയും അരങ്ങേറുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

DONT MISS
Top