ജേണലിസ്റ്റ് ഫുട്ട്‌ബോള്‍ ലീഗിന് കോഴിക്കോട് തുടക്കമായി

കോഴിക്കോട്: ജേണലിസ്റ്റ് ഫുട്ട്‌ബോള്‍ ലീഗിന് കോഴിക്കോട് തുടക്കമായി. കോഴിക്കോട് പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഫൂട്ട്‌ബോള്‍ മത്സരത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ടീം പങ്കെടുക്കുന്നുണ്ട്. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന മത്സരം 17ന് സമാപിക്കും.

വോളിബോളും ക്രിക്കറ്റുമെല്ലാം വഴങ്ങുമെന്ന് തെളിയിച്ചതിന് ശേഷമാണ് ഇത്തവണ ഫൂട്്‌ബോളില്‍ ഒരു കൈനോക്കാമെന്ന് കരുതി മാധ്യമപ്രവര്‍ത്തകര്‍ കളത്തിലിറങ്ങിയത്. തുടക്കം പരിചയക്കുറവ് കാരണം അല്‍പ്പം പിഴച്ചെങ്കിലും പിന്നീട് ഉഷാറായി. മത്സരം പാതി പിന്നിട്ടപ്പോള്‍ ആദിഥേയര്‍ തന്നെ ആദ്യ ഗോള്‍ നേടി.

ഫുട്ട്‌ബോള്‍ താരം ഐഎം വിജയന്‍ മത്സരങ്ങള്‍ വിലയിരുത്താനായി എത്തി വിവിധ ജില്ലകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മത്സരം 17ന് സമാപിക്കും. സംസ്ഥാനത്ത് ആദ്യമായാണ് മാധ്യമപ്രവര്‍ത്തകര്‍ക്കായി ഫൂട്ട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top