ഇരുപത് കാരിയെ കൂട്ടബലാത്സംഗം ചെയ്തു

ഭോപ്പാൽ: ഇരുപത് കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയായ നിലയിൽ കണ്ടെത്തി. ഭോപ്പാൽ റെയിൽവെ സ്റ്റേഷനിലാണ് യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മെയ് പത്തിന് അബോധാവസ്ഥയിൽ റെയിൽവെ പൊലീസ് കണ്ടെത്തിയ യുവതിക്ക് ഇന്നാണ് ബോധം തിരികെ ലഭിച്ചത്.പിന്നീട് നടന്ന അന്വേഷണത്തിലാണ് ആരെയും ഞെട്ടിക്കുന്ന കൂട്ടബലാത്സംഗ വിവരം പൊലീസും അറിഞ്ഞത്. സംഭവത്തിൽ 7 പേർക്കെതിരെ റെയിൽവെ പൊലീസ് കേസെടുത്തു.

ബംഗ്ലാദേശിയായ ബില്ലാ ഹുസൈന്റെ ഭാര്യയാണ് യുവതി. എന്നാൽ യുവതിയെ മിഥുൻ ചക്രബർത്തി എന്ന മറ്റൊരു ബംഗ്ലാദേശി മുംബൈ കല്ല്യാൺ സ്വദേശി ജിജുവിന് വിറ്റു. ജിജു സോണയ എന്ന സ്ത്രീക്ക് യുവതിയെ മറിച്ച് വിറ്റു. സോണിയ എന്ന സ്ത്രീ യുവതിയെ വേശ്യാവൃത്തിക്ക് ഉപയോഗിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സോണിയയുടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതെന്ന നിഗമനത്തിലാണ് പൊലീസ്.അമൃത് സർ എക്സൈപ്രസ് തീവണ്ടിയുടെ എസ് 6 ബോഗിക്കൂള്ളിൽ നിന്നാണ് റെയിൽ വെ പൊലീസ് യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

രണ്ട് ദിവസത്തിനു ശേഷമാണ് യുവതിക്ക് ബോധം തിരികെ ലഭിച്ചതെന്നും പൊലീസ് പറഞ്ഞു. യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സോണിയ,ജിജു,മിഥുൻ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് നാലു പേർക്കെതിരെയും പൊലീസ് കേസെടുത്തു. യുവതി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top