ആത്മഹത്യാ ശ്രമത്തിന് കാരണം റാഗിംഗെന്ന് സായി വിദ്യാര്‍ത്ഥികള്‍ റിപ്പോര്‍ട്ടറോട്

സീനിയേഴ്സിന്റെ റാഗിംഗാണ് തങ്ങളുടെ ആത്മഹത്യാശ്രമത്തിന് കാരണമെന്ന് ആലപ്പുഴ പുന്നമടയിലെ സായ് കായിക കേന്ദ്രത്തിൽ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടികൾ റിപ്പോർട്ടറോട്.ഒരു കാര്യവും ഇല്ലാതെ തങ്ങളെ സീനിയേഴ്സ് വഴക്കു പറയുമായിരുന്നു.നാഷണൽ ഗെയിംസിൽ മെഡൽ കിട്ടിയതുമായി ബന്ധപ്പെട്ട് ഒരുക്കിയ പാർട്ടിക്ക് ശേഷം മുതിർന്ന താരങ്ങൾ തങ്ങളുടെ റൂമിലെത്തി.കട്ടിലിനടിയിൽ ആരെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു.. നിനക്കൊക്കെ വയറ്റിലുണ്ടോ എന്ന് ചോദിച്ചു.ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ലെന്ന് പറഞ്ഞു.. കളിക്കുന്നതിനിടയിൽ അങ്ങട്ടോ ഇങ്ങോട്ടോ മാറിയാൽ കുറ്റിക്കാട്ടിനുള്ളിൽ ആൺകുട്ടികൾ ആരെങ്കിലും ഉണ്ടോ എന്ന് ചോദിക്കും.നീയൊക്കെ ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് ചാവുന്നതാണെന്ന് സീനിയേഴ്സ് പറഞ്ഞു.ആർക്കു വേണ്ടിയാണ് ഇങ്ങനെ ജീവിക്കുന്നത് എന്നും ചോദിച്ചു.ആരുടെയും മുന്നിൽ നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയായി.അതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്തത്.മരിച്ച അപർണ പല തവണ മുറിയിലെത്തി കരഞ്ഞിട്ടുണ്ട്.ഞങ്ങളുടെ റൂംമേറ്റ് ആയിരുന്നിട്ടും ഞങ്ങളുടെ മുറിയിൽ കിടക്കാൻ സീനിയേഴ്സ് അനുവദിച്ചിരുന്നില്ല.ഇത് സംബന്ധിച്ച് വാർനോട് പരാതി പറഞ്ഞിട്ടുണ്ട്.എന്നിട്ടും വാർഡനൊന്നും പറഞ്ഞിട്ടില്ലെന്നും കുട്ടികള്‍ പറയുന്നു.

DONT MISS
Top