പടക്കം പൊട്ടി കാട്ടാനയുടെ വായ തകര്‍ന്നു

[jwplayer mediaid=”174960″]
കൊല്ലം: പത്തനാപുരത്ത് പടക്കം പൊട്ടി കാട്ടാനയുടെ വായ പൂര്‍ണമായും തകര്‍ന്നു. പന്നിയെ പിടികൂടാനായി വച്ച പടക്കം കാട്ടാന കടിക്കുകയായിരുന്നു. ഫോറസ്റ്റ് വെറ്റിനറി ഡോകട്റുടെ നേതൃത്വത്തില്‍ ആനയെ ചികിത്സിക്കാനുളള ശ്രമം തുടരുകയാണ്.

പത്തനാപുരത്തിന് സമീപം പാടം വെളളംതെറ്റിയില്‍ പുലര്‍ച്ചയോടെയാണ് സംഭവം നടന്നത്. തീറ്റതേടി വനാതിര്‍ത്തിയിലെത്തിയ ആനക്കൂട്ടത്തിലെ പിടിയാനയ്ക്കാണ് പരുക്കേറ്റത്. പന്നിയെ പിടികൂടാനായി വച്ചിരുന്ന പടക്കം കാട്ടാന കടിക്കുകയായിരുന്നു. പന്നിപ്പടക്കം പൊട്ടിത്തെറിച്ച് ആനയുടെ വായ പൂര്‍ണമായും തകര്‍ന്നു.

വേദന സഹിക്കാനാകാതെ ആന സമീപത്തെ കൃഷിയിടത്തിലേക്ക് ഓടി. നാട്ടുകാര്‍സംഭവം അറിയിച്ചതോടെ ഡിഎഫ്ഒയും സംഘവും സ്ഥലത്തെത്തി ആനയെ മയക്കുവടിവച്ച് പിടിച്ചു. വായ പൂര്‍ണമായും തകര്‍ന്ന് ആനയെ ചികിത്സിച്ചു വരികയാണ്. കുട്ടിയാന അടങ്ങുന്ന ആനക്കൂട്ടം സമീപത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ട്.

DONT MISS
Top