സായിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊടും പീഡനം; അപര്‍ണയെ പരിശീലകന്‍ തുഴ കൊണ്ടടിച്ചുവെന്ന് ബന്ധു

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) ആലപ്പുഴ പുന്നമടയിലെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊടും  ശാരീരിക പീഡനമാണ് നേരിടേണ്ടി വന്നിരുന്നതെന്ന് മരിച്ച അപര്‍ണയുടെ  ബന്ധു ആരോപിക്കുന്നു. പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്ത അപര്‍ണയെ പരിശീലകന്‍ തുഴ കൊണ്ടടിച്ചിരുന്നുവെന്നും ഇയാള്‍ പറയുന്നു. കുട്ടിക്ക് നടക്കാനോ ഇരിക്കാനോ പോലും കഴിയില്ലായിരുന്നുവെന്നും പുറത്തു പറയാന്‍ കഴിയാത്ത തരത്തിലുള്ള ശാരീരിക പീഡനമാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നിരുന്നതെന്നും അപര്‍ണയുടെ ബന്ധു ആരോപിക്കുന്നു

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top