സ്വകാര്യ ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. സ്വകാര്യബസുകളുടെ പെര്‍മിറ്റ് അതേപടി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് . മെയ് ഏഴ് മുതല്‍ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു
[jwplayer mediaid=”174578″]
സ്വകാര്യബസുകള്‍ അവയുടെ പെര്‍മിറ്റ് കാലാവധി തീരുന്ന മുറക്ക് നിരത്തിലിറക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് പോകുന്നെന്ന വാദവുമായാണ് സംസ്ഥാനത്തെ ബസുടമകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. നിലവിലെ ഉത്തരവ് പ്രകാരം 2006 വരെയുള്ള സ്വകാര്യ ബസുകള്‍ അവയുടെ കാലാവാധി തീരുന്ന മുറക്ക് നിരത്തിലിറക്കാനാകില്ല. സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണ് നിലവിലെ ഹൈക്കോടതി വിധിയെന്നും ബസുടമകള്‍ ആരോപിച്ചു

പുതിയ ഉത്തരവ് പ്രകാരം നിരവധിപേര്‍ തൊഴില്‍ രഹിതരാകുമെന്നും ബസുടമകള്‍ പറഞ്ഞു. എത്രയും പെട്ടന്ന് സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കണം. സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കാത്ത പക്ഷം അനിശ്ചിതകാല സമരമുള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ബസുടമകള്‍ അറിയിച്ചു

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top