റോയല്‍ ചലഞ്ചേഴ്സിനെ തകര്‍ത്ത് ചെന്നൈക്ക് ജയം

ഐപിഎല്ലില്‍ ഇന്നലെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന് ജയം. 27 റണ്‍സിന് ചെന്നൈ ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സുരേഷ് റെയ്‌നയുടെ അര്‍ദ്ധസെഞ്ച്വറി മികവില്‍ 181 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്‌ളൂരിന് 8 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 51 റണ്‍സെടുത്ത വിരാട് കോഹ്ലി മാത്രമാണ് ബാംഗ്‌ളൂര്‍ നിരയില്‍ തിളങ്ങിയത്. ചെന്നൈയ്ക്ക് വേണ്ടി ആശിഷ് നെഹ്‌റ നാല് വിക്കറ്റ് നേടി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top