മക്കല്ലത്തിന് സെഞ്ച്വറി; ചെന്നൈക്ക് തകര്‍പ്പന്‍ ജയം

ഐ.പി.എല്ലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആവേശകരമായ ജയം. 45 റണ്‍സിനാണ് സണ്‍ റൈസേഴ്‌സിനെ ചെന്നൈ പരാജയപ്പെടുത്തിയത്. 210 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍ ബ്രണ്ടന്‍ മക്കലത്തിന്റെ സെഞ്ച്വറിയുടെ മികവിലാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 56 പന്തില്‍ 9 സിക്‌സറുകളുടെ അകമ്പടിയോടെയാണ് ബ്രണ്ടന്‍ മക്കല്ലം ഐ.പി.എല്‍ എട്ടാം സീസണിലെ ആദ്യസെഞ്ച്വറിക്കാരനായത്. അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് സൂപ്പര്‍ കിംഗ്‌സിന്റെ സ്‌കോര്‍ 200 കടത്തിയത്. നാല് സിക്‌സറുകളും നാല് ബൗണ്ടറിയും പായിച്ച ധോണി 29 പന്തുകളില്‍ അര്‍ധശതകം പിന്നിട്ടു.

സണ്‍റൈസേഴ്‌സ് നിരയില്‍ 53 റണ്‍സോടെ ഡേവിഡ് വാര്‍ണര്‍ മാത്രമാണ് പിടിച്ചു നിന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഐപിഎല്ലിലെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

DONT MISS
Top