ശ്രീലങ്കയിലേക്ക് കടത്താൻ ശ്രമിച്ച 125 കിലോ കഞ്ചാവ് പിടിച്ചെടുത്തു

കടൽ മാർഗം ശ്രീലങ്കയിലേക്ക് കടത്താൻ ശ്രമിച്ച 125 കിലോ കഞ്ചാവ് തമിഴ്നാട്ടിൽ കസ്റ്റംസ് സംഘം പിടിച്ചെടുത്തു. കഞ്ചാവ് കടത്തിനു പിന്നിലുള്ളവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്. രാജ്യാന്തര വിപണിയിൽ 25 ലക്ഷം രൂപ വില മതിക്കുന്ന കഞ്ചാവാണ് കസ്റ്റംസ് സംഘം പിടിച്ചെടുത്തത്.

രാമേശ്വരത്തിനു സമീപമുള്ള മനോലി ദ്വീപിൽ നിന്നാണ് കടൽ മാർഗം ശ്രീലങ്കയിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചതെന്നാണ് സൂചന. ഇത്രയധികം കഞ്ചാവ് പിടിച്ചെടുത്തതോടെ ശ്രീലങ്കയിലേക്കുള്ള ലഹരി കടത്തിന്റെ വമ്പൻ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരം കസ്റ്റംസ് സംഘത്തിന് ലഭിച്ചതായാണ് സൂചന. ലഹരി വ്യാപാരത്തിനു പിന്നിലുള്ള കൂറ്റവാളികളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയും ഉദ്യോഗസ്ഥർ പങ്കുവച്ചു.

DONT MISS
Top